വയനാടൻ സൗന്ദര്യം ഒട്ടും കുറയാതെ; പതിവുകൾ എല്ലാം തെറ്റിച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട്

സേവ് ദി ഡേറ്റും മെറ്റേണിറ്റി ഷൂട്ടും എല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മെറ്റേണിറ്റി ഷൂട്ട് ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ശരണ്യ എന്ന പെൺകുട്ടിയുടെതാണ് ഫോട്ടോ.

വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയാണ് ശരണ്യ.ശരണ്യയെ ക്യാമറയിൽ പകർത്തി മനോഹരമാക്കിയത് ആതിര ജ്യോതി എന്ന മറ്റൊരു പെൺകുട്ടിയാണ്.

ALSO READ:കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; അറസ്റ്റിലായത് യുവതിയടക്കമുള്ള ആറംഗ സംഘം

കൂലിപ്പണിക്കാരനായ ഭർത്താവ് അനീഷും ഒരു വയസുള്ള ഒരു ആൺകുഞ്ഞുമാണ് ശരണ്യക്കുള്ളത്. രണ്ടാമത് ഗർഭിണിയായപ്പോഴാണ് ഈ മെറ്റേണിറ്റി ഷൂട്ട് നടത്തിയത്.വയനാടിന്റെ മനോഹാരിതയിൽ ആണ് ഈ ഷൂട്ട് നടത്തിയത്. ആതിര ജോയിയുടെ ക്യാമറ ചലിച്ചപ്പോൾ ലഭിച്ചത് പതിവ് രീതിയെല്ലാം തെറ്റിച്ച ഒരു മനോഹര മെറ്റേണിറ്റി ഫോട്ടോയാണ്. ശരണ്യയുടെ ഈ ഷൂട്ടിനായി ബന്ധപ്പെട്ട വിഭാഗത്തിലെ അധികൃതരുടെ അനുമതിയൊക്കെ വാങ്ങിയാണ് ആതിര ഈ സുന്ദരമായ നിമിഷങ്ങൾ ഒപ്പിയെടുത്തത്.

ALSO READ: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസ്; സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News