“ജോലി കിട്ടിയ സന്തോഷത്തിൽ തലേന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു, ഹാംഗ്ഓവർ മാറാതെയാണ് ജോലിയിൽ പ്രവേശിച്ചതും”; ആദ്യ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ജോലി ചെയ്യുന്ന ഇടമാണ് ഓഫീസ്. അവിടെ പാലിക്കേണ്ടതായ ചില മര്യാദകളുണ്ട്. അത്തരം മര്യാദകൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ പല തരത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ഇതിന് സമാനമായ അനുഭവം തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് ഒരു യുവാവ് തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ തനിക്ക് ജോലി നഷ്ടമായ അനുഭവമാണ് യുവാവ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സംഗതി വൈറലായതോടെ യുവാവ് തന്റെ കുറിപ്പ് പിൻവലിച്ചു.

Also Read; കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ്‌ റിയാസ്

ജോലി ലഭിച്ച സന്തോഷത്തിൽ തലേന്ന് രാത്രി യുവാവ് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ മദ്യ ലഹരി പൂർണമായും വിടാതെയാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ഇതിന്റെ പ്രത്യാഘാതമായി വയറിനും സുഖമില്ലാതായി. തുടർന്ന് യുവാവ് ഓഫീസിലെ തന്നെ ടോയ്‌ലെറ്റ് ഉപയോഗിച്ചു. ശേഷം ടോയ്‌ലെറ്റ് പേപ്പർ ഉപയോഗിച്ച് കൈയൊക്കെ വൃത്തിയാക്കുകയും, ടോയ്‍ലെറ്റിന്‍റെ വൃത്തിയേക്കുറിച്ച് ഓഫീസില്‍ സംസാരിക്കുകയും ചെയ്തു. എന്നാൽ കൂടെ ജോലി ചെയ്യുന്ന യുവതി ടോയ്‍ലെറ്റിലേക്ക് പോയതിന് പിന്നാലെ പ്രശ്നങ്ങൾ ആരംഭിച്ചത്. പുതുതായി ജോലിക്ക് കയറിയ ആള്‍ ടോയ്‍ലെറ്റില്‍ വെള്ളമൊഴിച്ചില്ലെന്ന് യുവതി പരാതിപ്പെട്ടു.

എന്നാൽ താൻ ഫ്ലെഷ് ചെയ്തിരുന്നുവെന്നും വെള്ളം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാൻ മറന്നുവെന്നുമായിരുന്നു യുവാവിന്റെ പ്രതികരണം. ഫ്ലഷ് ചെയ്യുമ്പോള്‍ താന്‍ വാതില്‍ക്കലേക്ക് നോക്കി നില്‍ക്കുകയായിരുന്നതിനാൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തലേന്നത്തെ ഹാംഗ്ഓവറും ഉണ്ടായിരുന്നു. ടോയ്‍ലറ്റിലേക്ക് കയറിയ യുവതി അത് പോലെ പുറത്തിറങ്ങി മാനേജരോട് എന്തോ സംസാരിക്കുന്നത് താന്‍ കണ്ടെന്നും യുവാവ് എഴുതി. പിന്നാലെ തനിക്ക് ആ ഓഫീസിൽ നിന്നും പുറത്ത് പോകേണ്ടവന്നുവെന്നും അയാള്‍ കുറിച്ചു.

Also Read; മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കണമെന്ന് തോന്നാറുണ്ട്; വാർത്തകൾക്ക് മറുപടിയുമായി രശ്‌മിക മന്ദാന

യുവാവിന്റെ കുറിപ്പ് വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉപദേശങ്ങൾ കൊണ്ട് കമന്റ് ബോക്സും നിറഞ്ഞു. വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വത്തെ കുറിച്ചും അടിസ്ഥാന ശുചിത്വത്തെ കുറിച്ചും അറിവില്ലേയെന്നായിരുന്നു ഒരു കമന്റ്. നിങ്ങളുടെ മദ്യപാനത്തെ കുറിച്ച് ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. പക്ഷേ, ടോയ്‍ലറ്റ് ഉപയോഗിച്ച ശേഷം വൃത്തിയാക്കിയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നായിരുന്നു’ മറ്റൊരാളുടെ കമന്റ്. പലരും യുവാവിനെ കളിയാക്കിക്കൊണ്ടും കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News