റൊണാൾഡോ ജൂനിയറിനൊപ്പം ലാമിൻ യമാൽ; ഫോട്ടോ വൈറൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനൊപ്പം ലാമിൻ യമാലിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജൂലൈയിൽ നടന്ന യൂറോ കപ്പ് മത്സരത്തിൽ സ്‌പെയിനിന്റെ വിജയത്തിന് ശേഷം വിശ്രമത്തിലാണ് ലാമിൻ. ഈ മാസം അവസാനം ബാഴ്‌സലോണയിൽ പ്രീ-സീസൺ പരിശീലനത്തിനായി തിരിച്ചെത്തും.

കഴിഞ്ഞ വർഷം ഫുട്‌ബോളിൽ അരങ്ങേറ്റം നടത്തിയ യമൽ ലോകം ഉറ്റുനോക്കുന്ന താരമാണ്. 17-കാരനായ യമാൽ ബാഴ്‌സലോണയ്‌ക്കായി 50-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ യൂറോ 2024-ൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. സ്പെയിനിനായി ഇതിനകം 14 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

ALSO READ: ഒളിംപിക്സ് ഹോക്കി; ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമിയിൽ, ഷൂട്ടൗട്ടിൽ രക്ഷകനായത് പി ആർ ശ്രീജേഷ്

ബാഴ്‌സ ടീമംഗം റാഫിൻഹയുടേതെന്ന് കരുതുന്ന ബ്രസീൽ ഷർട്ട് ധരിച്ചാണ് റൊണാൾഡോ ജൂനിയറിനൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റൊണാൾഡോ ജൂനിയർ നിലവിൽ തൻ്റെ പിതാവിനെപ്പോലെ അൽ-നാസറിനായാണ് കളിക്കുന്നത്. റൊണാൾഡോ ജൂനിയർ മുന്നേറ്റം തുടരുകയാണെങ്കിൽ അവനും യമാലും ഭാവിയിൽ ഒരു പിച്ച് പങ്കിടാനുള്ള സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News