ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിര്‍സയുടേയും ചിത്രങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിര്‍സയുടേയും മുഹമ്മദ് ഷമിയുടേയും സാനിയ മിര്‍സയുടേയും എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ നിര്‍മിത ബുദ്ധി (എഐ സാങ്കേതിക വിദ്യ)യുടെ സഹായത്തില്‍ നിര്‍മിച്ച ചിത്രങ്ങളാണ് ഇരുവരുടേതും എന്ന പേരില്‍ പ്രചരിക്കുന്നത്. ഷമിയും സാനിയയും ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറലായത്.
അബുദാബിയില്‍ വേള്‍ഡ് ടെന്നീസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയ. മകനൊപ്പം ദുബായില്‍ സ്ഥിര താരമാണ് സാനിയ. ഷമി ലോകകപ്പിനു ശേഷം ദീര്‍ഘ നാളായി ഇന്ത്യന്‍ ടീമിനു പുറത്താണ്.
സാനിയ സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഷമിയും സാനിയയും വിവാഹിതരാകുമെന്നു നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here