അടുത്തിടെ സമൂഹമാധ്യമങ്ങൾ വഴി കേരളത്തിലെ റോഡെന്ന രീതിയിൽ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ഫേസ്ബുക് വഴിയാണ് ഫോട്ടോ പ്രചരിച്ചത്. വാഹനത്തിന്‍റെ ടയര്‍ പോകാന്‍ പാകത്തില്‍ രണ്ട് വശത്തായി മാത്രം ടാര്‍ ചെയ്‌തിട്ടുള്ള റോഡിന്‍റെ ചിത്രമാണ് പ്രചരിച്ചത്. ‘ടാർ ഫോർ ടയർ ടെക്‌നോളജി’ എന്നാണ് ഈ ടാറിംഗിന്‍റെ പേര് എന്ന പരിഹാസത്തോടെയാണ് ഫേസ്‌ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്‌തിരിക്കുന്നത്.
Also read:ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; ഇന്ത്യ ഇന്ന് ഖത്തറിനെതിരെ
എന്നാൽ ഇപ്പോൾ ആ ഫോട്ടോയുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. ബള്‍ഗേറിയയില്‍ നിന്നുള്ള റോഡിന്‍റെ ചിത്രമാണിത് എന്ന് പുറത്ത് വന്നിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ ബള്‍ഗേറിയന്‍ മാധ്യമങ്ങളില്‍ 2023 ഒക്ടോബര്‍ മാസത്തിലാണ് വന്നത്.
കേരളത്തിലേതെന്ന് പ്രചരിച്ച ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here