‘ആ ഇത് നീയാണല്ലേ ചെയ്യുന്നത്…’; കൈകൊടുത്ത് അനുഗ്രഹിച്ച് മമ്മൂട്ടി, ഹാപ്പിയാണ് ‘വൈറല്‍’ ഫോട്ടോഗ്രാഫര്‍

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ മമ്മൂട്ടി ഗൗതം വാസുദേവ മേനോൻ കൂട്ടുകെട്ടിൽ പിറക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയുടെ വിഡിയോയാണ് വൈറലാവുകയാണ്. പൂജാചടങ്ങുകൾക്ക് ശേഷം മമ്മൂട്ടി അടുത്തേക്ക് വിളിച്ച് കുശലം ചോദിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്ത പയ്യൻ ആരാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ നിലവിൽ അന്വേഷിക്കുന്നത്.

Also read:കാത്തിരിപ്പിന് വിരാമം; ഇതാ ആ ക്ലാസ്സിക് ചിത്രം വീണ്ടും തീയേറ്ററിലേക്ക്…

ആ യുവാവ് മറ്റാരുമല്ല, ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ അജിത് കുമാർ പി. എസ് ആണ് ആ പയ്യൻ. അജിത് മമ്മൂട്ടി കമ്പനി സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന നവീൻ മുരളിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചയാളാണ്. അജിത്തിനെ ഏറ്റവും പുതിയ ചിത്രത്തിലേക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കാൻ മമ്മൂട്ടി കമ്പനി നേരിട്ട് ക്ഷണിക്കുകയായിരുന്നു.

ഗൗതം മേനോൻ മമ്മൂട്ടി കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയിൽ തുടക്കം കുറിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അജിത്. ഫോട്ടോഗ്രാഫി തന്റെ പാഷൻ ആണെന്നും അരോമ മോഹൻ, നവീൻ മുരളി, ജോർജ്, സുനിൽ സിങ് തുടങ്ങിയവരുടെ പിന്തുണയാണ് തനിക്ക് ഈ അവസരം ഒരുക്കിയതെന്നും അജിത് കുമാർ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

Also read:കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം; ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി

‘ഞാൻ ഫോട്ടോഗ്രാഫിയിൽ ചെറിയ ഒരു കോഴ്സ് ചെയ്തിട്ടുണ്ട്, പിന്നീട് യൂട്യൂബിൽ നോക്കി പഠിച്ചു. ഫോട്ടോഗ്രാഫി ആണ് എന്റെ പാഷൻ. നവീൻ മുരളി, ശ്രീനാഥ്‌ ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ അസിസ്റ്റ് ചെയ്താണ് കൂടുതൽ പഠിക്കുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ് മമ്മൂട്ടി സാറിന്റെ സിനിമയിലൂടെ തുടക്കം കുറിക്കുക എന്നത്. എനിക്കൊരു അവസരം തരാൻ മമ്മൂട്ടി കമ്പനി തന്നെ നേരിട്ട് മുന്നോട്ട് വരികയായിരുന്നു. ഗൗതം സാർ മലയാളത്തിൽ ചെയ്യുന്ന പടം ആണ്. ഈ അവസരം എനിക്ക് തന്നതിൽ മമ്മൂട്ടി കമ്പനിയോട് ഏറെ നന്ദിയുണ്ട്,’ അജിത് കൂട്ടിച്ചേർത്തു.

പൂജയുടെ സമയത്ത് അജിത് എടുത്ത ചിത്രങ്ങൾ വൈറലായിരുന്നു. പ്രത്യേകിച്ച് മമ്മൂട്ടിയുടേതായി അജിത് എടുത്ത സിംഗിൾ പ്രൊഫൈൽ ചിത്രം ബോളിവുഡ് മാധ്യമങ്ങൾ വരെ ആഘോഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News