മുണ്ടുടുത്ത് രാജസ്ഥാന്‍ താരങ്ങള്‍, കടപ്പാട് സഞ്ജു സാംസണ്

മുണ്ടുടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. യുസ്വേന്ദ്ര ചാഹലും വെടിക്കെട്ട് താരം ഷിമ്രോന്‍ ഹെറ്റ്മെയറും മുണ്ട് ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് ട്വിറ്ററിലടക്കം ശ്രദ്ധേയമാകുന്നത്. സഞ്ജുവിനൊപ്പം കറുത്ത മുണ്ട് ഉടുത്ത് നില്‍ക്കുന്ന ചാഹലിന്റെ ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. മുണ്ടുടുത്ത് നില്‍ക്കുന്ന ചാഹല്‍ മസില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്. മുണ്ടുടുപ്പിച്ചതിനുള്ള കടപ്പാട് സഞ്ജു സാംസണ് നല്‍കികൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം യുസ്വേന്ദ്ര ചഹലിനൊപ്പം സഞ്ജു സാംസണ്‍ പങ്കുവെച്ച റീല്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘കീലേരി ചഹല്‍ in town.. Time for YUZI to learn some Malayalam’ എന്ന തലക്കെട്ടോടെ സഞ്ജു തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കു

1991ല്‍ പുറത്തിറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച ‘കീലേരി അച്ചു’ എന്ന കഥാപാത്രമായാണ് യുസ്വേന്ദ്ര ചഹല്‍ റീല്‍സില്‍ അഭിനയിക്കുന്നത്. ‘എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ… എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ’ എന്ന ഡയലോഗാണ് ചാഹല്‍ പറയുന്നത്. മറുഭാഗത്ത് ജയറാം അവതരിപ്പിച്ച കഥാപാത്രമായി നായകന്‍ സഞ്ജുവും ചഹലിനൊപ്പം റീല്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

സഹതാരങ്ങളെ മലയാളം പഠിപ്പിക്കുന്ന സഞ്ജുവിന്റെ പരിപാടി മുന്‍പും വൈറലായിട്ടുണ്ട്. മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കൊണ്ട് കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് പ്രശസ്തമാക്കിയ ‘ഷമി ഹീറോ ആടാ ഹീറോ’ എന്ന ഡയലോഗ് സഞ്ജു പറയിപ്പിക്കുന്ന വീഡിയോയും തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News