സ്ഥാപനത്തിന്റെ ലാന്റ് ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം; യുവാവിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് നടി ആര്യ

നടി ആര്യയുടെ സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആര്യയുടെ സ്ഥാപനത്തിലെ ലാന്റ് ഫോണില്‍ ഒരു പ്രോജക്ട് ചെയ്യാനുണ്ടെന്ന വ്യാജേന ഒരു യുവാവിന്റെ വിളി എത്തി. എന്നാല്‍ സംസാരം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാളുടെ ദുരുദ്ദേശം വ്യക്തമായതെന്ന് ആര്യ പറയുന്നു. സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ സംഭാഷണത്തിന്റെ ചുവ മാറിയെന്നും ബാക്കിയെല്ലാം ചരിത്രമാണെന്നും ആര്യ പറയുന്നു.

ALSO READ:  സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി

തിരുവനന്തപുരത്ത് വരുമോയെന്നാണ് യുവാവ് ചോദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാസര്‍ഗോഡ് ആയതിനാല്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അറിയിക്കാമെന്നാണ് ആര്യയുടെ സ്ഥാപനത്തിലെ ജീവനക്കാരി മറുപടി പറയുന്നത്. വിലാസം ആവശ്യപ്പെട്ടതോടെ അത് നല്‍കുന്നതിന് പകരം അശ്ലീല ചുവയോടെ സംസാരിക്കുകയാണ് അയാള്‍ ചെയ്തത്. ഇതിന്റെ വീഡിയോയും യുവാവിന്റെ ഫോണ്‍ നമ്പറും ആര്യ പങ്കുവച്ചിട്ടുണ്ട്. ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും കുട്ടികളെ കേള്‍പ്പിക്കരുതെന്ന ഒരു മുന്നറിയിപ്പും പോസ്റ്റില്‍ ആര്യ നല്‍കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ നേരിടേണ്ടി വരുന്ന ഇത്തരം ദുരനുഭവങ്ങള്‍ മുന്‍പും ആര്യ പങ്കുവച്ചിട്ടുണ്ട്.

ALSO READ: നിയമസഭ സമ്മേളനം പുന:ക്രമീകരിക്കണം; സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി പ്രതിപക്ഷം

View this post on Instagram

A post shared by Arya Babu (@arya.badai)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News