‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടങ്ങളുടെ ഇടയില്‍ പലപ്പോഴും നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ കവര്‍ന്ന കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്‌കൂട്ടര്‍ യാത്രികന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സ്‌കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസില്‍നിന്ന് തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോള്‍ ‘നീ ചത്തില്ലല്ലോ’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികനും മാധ്യമപ്രവര്‍ത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു.

ALSO READ :കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

ലിബാസ് എഴുതിയ കുറിപ്പ്:

ആ വിറയല്‍ മാറിയിട്ടില്ല സര്‍….2023 ഒക്ടോബര്‍ 1,ന്യൂമാഹി ടൗണിന് സമീപം കേരള സര്‍ക്കാര്‍ – മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറക്ക് മുന്നില്‍ നന്നായി മഴ പെയ്ത് ചോര്‍ന്നുകൊണ്ടിരിക്കുന്നു.റോഡിന്റെ വശം ചേര്‍ന്ന് തലശേരി ഭാഗത്തേക്ക് Honda Activa സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ക്യാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് ഞാന്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്‌കൂട്ടര്‍ വേഗത കുറവായതിനാലും റോഡില്‍ നിന്ന് പുറത്തേക്ക് വെട്ടിക്കാന്‍ സാധിച്ചതിനാല്‍ ഇപ്പോള്‍ ഞാന്‍ ജീവനോടെയുണ്ട്. ഉള്ള ധൈര്യം സംഭരിച്ച് വന്നവഴി മാഹിപ്പാലത്തേക്ക് ബസ്സിന്റെ പിറകെ പോയി. ഡ്രൈവറോട് ഏന്തൊരു പോക്കാണെന്ന് ചോദിച്ചപ്പോള്‍ KL 59 M5400 നമ്പര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലെ ഡ്രൈവറുടെ പ്രതികരണം ശ്രദ്ധേയമായി. ‘നീ ചത്തില്ലല്ലോ’… എന്ന്. ചാവാത്തതിനാലാണല്ലോ.തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ സ്വബോധമുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ …

നിയമ സംവിധാനം വളരെ കര്‍ക്കശമാക്കി നടപ്പാക്കുന്ന നാട്ടിലെ ഡ്രൈവറുടെ മറുപടി തികച്ചും പ്രശംസനീയമാണ്. കാരണം അമിത വേഗതനിയന്ത്രിക്കേണ്ട സംവിധാനത്തിന് മുന്നിലൂടെയാണല്ലോ ഒരു സ്വകാര്യ ബസ് മനുഷ്യന്റെ ജീവന് ഒരു തരി വില കല്‍പ്പിക്കാതെ ഓടിച്ചു കയറ്റുന്നത്.

പ്രശ്‌നം ശ്രദ്ധയില്‍ പെട്ട ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു നേരെയും ബസ് കയറ്റാന്‍ ശ്രമം നടത്തിയ ബസ് ഡ്രൈവര്‍ക്ക് ഉചിത മായ പുരസ്‌കാരം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പും അധികൃതരും തയ്യാറായാല്‍ അത് നാടിന് നാളെ മാതൃകയാവും. സ്വബോധമില്ലാതെ മഴക്കാലത്ത് മനുഷ്യ ജീവന് വില കല്‍പ്പിക്കാത്ത ബസ് ഡ്രൈവര്‍ക്കെതിരെയും ബസ്സിനെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം.

ജീവിക്കാന്‍വേണ്ടിയുള്ള പെടാപ്പാടിലാണ് സര്‍…സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള ജന സമൂഹം ഈ കോരിച്ചൊരിയുന്ന മഴയിലും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്. നമുക്ക് നീതി വേണം സര്‍. ‘വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’ മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ സന്ദേശം റോഡരികില്‍ ഭിത്തികളില്‍ എഴുതിച്ചേര്‍ക്കാന്‍ മാത്രമാകരുത്. പരിമഠം മുതല്‍ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളില്‍ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു.

ഈ പാതയിലൂടെയാണ് അര്‍ധബോധാവസ്ഥയില്‍ ചിലര്‍ ബസ്സുകളില്‍ നിറയെ യാത്രക്കാരുമായി മരണക്കുണ്ടിലെ സര്‍ക്കസ് നടത്തുന്നത്.

ലിബാസ് മങ്ങാട്
മാധ്യമപ്രവര്‍ത്തകന്‍

ന്യൂമാഹി ടൗണിന് സമീപം മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറക്ക് മുന്നിലായിരുന്നു സംഭവം. ഞായറാഴ്ച ക്യാമറക്ക് മുന്നിലെ വളവിലൂടെ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ലിബാസ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മഴയുള്ളതിനാലും സ്‌കൂട്ടര്‍ വേഗത കുറവായതിനാലും റോഡില്‍ നിന്ന് പുറത്തേക്ക് വെട്ടിക്കാന്‍ സാധിച്ചതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ALSO READ :കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

അതിനിടെ, തിങ്കളാഴ്ച അമിതവേഗം ചോദ്യംചെയ്തതിന് വടകരയില്‍ ബസ് ജീവനക്കാരന്‍ നാട്ടുകാരന്റെ തലയടിച്ച് പൊട്ടിച്ചിരുന്നു. കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലോടുന്ന ‘ചീറ്റപ്പുലി’ ബസിലെ ജീവനക്കാരാണ് കല്ല് ഉപയോഗിച്ച് തലക്കിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News