തലയണക്കവറില്‍ ചെറിയ അനക്കം, നോക്കിയപ്പോള്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സോഫയില്‍ വെച്ചിരിക്കുന്ന തലയണ കവറിനുള്ളില്‍ ഇരിക്കുന്ന മൂര്‍ഖന്റെ വീഡിയോ ആണ്. അഭിഷേക് സന്ധു എന്നയാളുടെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ ഷെയര്‍ ചെയ്തത്.

വീട്ടിലെ സോഫയ്ക്ക് മുകളില്‍ വെക്കുന്ന തലയണ കവറിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തി. തുടര്‍ന്ന് പാമ്പു പിടിത്തക്കാരനെത്തി കവര്‍ തുറക്കുന്നു. കവര്‍ നന്നായി മാറ്റുമ്പോള്‍ മൂര്‍ഖര്‍ തല പുറത്തേയ്ക്കിടുന്നത് കാണാം.

Also Read : പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

പാമ്പു പിടിത്തക്കാരന്‍ ഒന്നു കൂടി ഇരുമ്പു വടി ഉപയോഗിച്ച് കവര്‍ മാറ്റുമ്പോള്‍ പത്തി വിടര്‍ത്തി ചീറ്റുന്നതാണ് വീഡിയോയിലുള്ളത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോ 16 മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. എന്നാല്‍ എവിടെയാണ് സംഭവം നടക്കുന്നതെന്നും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News