സെക്കന്റുകള്‍കൊണ്ട് വെള്ളം കയറി മുങ്ങിപ്പോകുന്ന കര, ഞൊടിയിടയില്‍ അവിടെയാകെ വെള്ളത്തിനടിയിലായി; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നിമിഷങ്ങള്‍കൊണ്ട് വെള്ളത്താല്‍ മൂടപ്പെടുന്ന കരയുടെ വീഡിയോ ആണ്. ഒരു കരപ്രദേശത്തേക്ക് സമീപത്തെ നദിയില്‍ നിന്നും പെട്ടെന്ന് തിര പോലെ വെള്ളം കയറി മുങ്ങുപോകുന്നത് വീഡിയോയില്‍ കാണാം.

‘ടി കാറ്റ് ബിറ്റ്‌കോയിന്‍’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇത് എവിടെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. വെള്ളം വരുന്നത് കണ്ട് ഭയന്ന കാമറാമാന്‍ ഈ സമയം ചാടി മരത്തില്‍ കയറുന്നു.

Also Read : ‘നൊ ലുക്ക്’ ഷോട്ടും കൂള്‍ ആറ്റിറ്റ്യൂഡും; സോഷ്യല്‍ മീഡിയ താരമായി ഹര്‍ദിക് പാണ്ഡ്യ

ഓരോ നിമിഷവും വെള്ളം കയറുന്നതായി തോന്നുമെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു വഴിയിലേക്ക് വെള്ളം വാര്‍ന്നിറങ്ങി പോകുകയും കരപ്രദേശം പൂര്‍വ്വ സ്ഥിതിയിലാവുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

View this post on Instagram

A post shared by 茶猫 (@teacatbitcoin)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News