തണുത്തുറഞ്ഞ നദിയില്‍ ലാന്റ് ചെയ്ത് വിമാനം; പിന്നെ സംഭവിച്ചത്, വീഡിയോ കാണാം

കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലെ നദിയില്‍ 30 യാത്രക്കാരുമായി പറന്നിറങ്ങിയിരിക്കുകയാണ് ഒരു വിമാനം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം. തണുത്തുറഞ്ഞ നദി റണ്‍വേയാണെന്ന് തെറ്റിദ്ധരിച്ചാണ് പൈലറ്റ് വിമാനം ലാന്റ് ചെയ്തത്. നദിക്ക് സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടത്. പോളാര്‍ എയര്‍ലൈന്‍സിന്റെ അന്റോനോവ് എഎന്‍24 ആര്‍വി വിമാനമാണ് നദിയിലിറങ്ങിയത്. അതിശൈത്യം മൂലം നദി തണുത്തുറഞ്ഞ അവസ്ഥയിലാണ്. വിമാനം നദിയില്‍ പറന്നിറങ്ങിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ALSO READ:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ ആരംഭിക്കും; കലോത്സവ വിളംബര ജാഥ ഇന്ന്

വിമാനമിറങ്ങിക്കഴിഞ്ഞപ്പോഴാണ് ലാന്‍ഡിങ് റണ്‍വേയിലല്ലെന്നും നദിയിലാണെന്നും യാത്രക്കാരും ജീവനക്കാരും തിരിച്ചറിഞ്ഞത്. ഭയന്നുപോയ യാത്രക്കാര്‍ മഞ്ഞിലൂടെ കരയിലേക്ക് നടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കനത്ത മഞ്ഞുവീഴ്ചയില്‍ റണ്‍വേ പൈലറ്റിന് കാണാന്‍ കഴിയാതെ പോവുകയായിരുന്നു. റണ്‍വേ തിരിച്ചറിയാനുള്ള വെളിച്ചവും ഇല്ലായിരുന്നും ഇതോടെ നദിയില്‍ വിമാനം ലാന്റ് ചെയ്യുകയായിരുന്നു.

ALSO READ:  കുട്ടിക്കര്‍ഷകര്‍ക്ക് സിപിഐ എം രണ്ട് പശുക്കളെ നല്‍കും; കുടുംബത്തെ വിളിച്ച് ആശ്വസിപ്പിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

ഡിസംബര്‍ 28 നായിരുന്നു സംഭവം. കോളിമ നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയതിനാല്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല. റണ്‍വേ അടയാളപ്പെടുത്തുന്ന ലൈറ്റും ഇല്ലായിരുന്നു. അതിനാല്‍ റണ്‍വേ തിരിച്ചറിയാനാവാതെ പൈലറ്റ് ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് ലാന്‍ഡിങ്ങിലെ പിഴവെന്ന് സൈബീരിയന്‍ ഗതാഗത വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News