ഒരിറ്റു ദയ! ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസ് നിറയ്ക്കും!!… വീഡിയോ

പലപ്പോഴും പൊരിവെയിലത്ത് ഊണ് റെഡിയെന്ന ബോര്‍ഡുമായി ആളുകളെ ഹോട്ടലിലേക്ക് ക്ഷണിക്കാനായി നില്‍ക്കുന്ന ചില തൊഴിലാളികളെ നമ്മള്‍ കാണാറുണ്ട്. അവരെ പോലെ പലരും കഷ്ടപ്പെടുന്നത് കാണുമ്പോള്‍ നമുക്ക് ദയ തോന്നും. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ വിഷമം മാത്രമാകും ഉള്ളില്‍.

മുംബൈ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ്‌സ്, പെട്രോള്‍ ബങ്കുകള്‍, ടോളുകള്‍, സെക്യൂരിറ്റി ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, തൂപ്പുകാര്‍, ബസ് ഡ്രൈവര്‍മാര്‍ ഇവര്‍ക്കെല്ലാം പ്രിയപ്പെട്ട ഒരു വ്യക്തിയെ നമുക്ക് പരിചയപ്പെടാം. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായത്. കൈന്റ്‌നസ് അലേര്‍ട്ട് എന്നെഴുതിയ ഒരു വീഡിയോ..  ദയോഗാബെറി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആ വീഡിയോയിലെ ദൃശ്യങ്ങള്‍ ഏവരുടെയും മനസ് കുളിര്‍പ്പിക്കുന്ന ഒന്നായിരുന്നു.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

മനോഹരമായൊരു പ്രഭാതം, ഇരുട്ടു മാറി വരുന്നതേ ഉള്ളു, തെരുവുവിളക്കുകള്‍ അവിടിവിടെയായി തെളിഞ്ഞുനില്‍പ്പുണ്ട്. മുംബൈ നഗരത്തിലെ ഫ്‌ളാറ്റുകള്‍… മുന്നിലുള്ള റോഡിന്റെ നടുവിലായി ഡിവൈഡറിനടുത്ത് പ്രായമുള്ള സാധാരണ വേഷം ധരിച്ച ഒരു മനുഷ്യന്‍ ആരെയോ കാത്തു നില്‍പ്പുണ്ട്. അല്പസമയത്തിനുള്ളില്‍ ഒരു ബസ് അതുവഴി വരുന്നു. അരികിലെത്തിയ ബസിലെ ഡ്രൈവര്‍ക്ക് അദ്ദേഹം ഒരു ബിസ്‌ക്കറ്റ് നല്‍കി, പിന്നാലെ വീണ്ടും ഒരു ബസ് വരുന്നുണ്ട്, അതിന്റെ ഡ്രൈവറിനും അദ്ദേഹം ബിസ്‌ക്കറ്റ് നല്‍കി. തുടര്‍ന്ന് ഇരുവശവും നോക്കിയ ശേഷം അദ്ദേഹം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നു. ഇതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

അതില്‍ ആദ്യത്തെ കമന്റ് അദ്ദേഹം ഇത്തരത്തില്‍ ബിസ്‌ക്കറ്റ് നല്‍കുന്ന ഒരു ബസ് ഡ്രൈവറുടെ സഹോദരന്റെയായിരുന്നു. തന്റെ ചേട്ടന്‍ പറഞ്ഞ് ഇദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചതെന്നുമായിരുന്നു ആ കമന്റ്. എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ എട്ടു മണിവരെ അദ്ദേഹത്തിന്റെ പതിവാണിത്. മറ്റൊരു പ്രത്യേകത ഈ വീഡിയോയ്ക്ക് താഴെയായി അദ്ദേഹത്തിന്റെ മകളും ചെറുമകളും കമന്റ് ചെയ്തിട്ടുണ്ടെന്നതാണ്.

ALSO READ:  ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

മകള്‍ കുറിച്ചതിങ്ങനെയാണ്… ദിവസവും അദ്ദേഹം ബിസ്‌ക്കറ്റുകള്‍ വാങ്ങും. ഫുഡ് ഡെലിവറി ബോയ്‌സ്, വീട്ടുജോലിക്കാര്‍, തൂപ്പുകാര്‍… അങ്ങനെ അദ്ദേഹത്തിന്റെ വഴിയില്‍ വരുന്ന എല്ലാവര്‍ക്കും അവ നല്‍കും എന്നാണ്. അതേസമയം ഇത് തന്റെ മുത്തച്ഛനാണെന്നാണെന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെയും അംഗീകരിച്ചതിന് നന്ദിയെന്നുമാണ് ചെറുമകള്‍ റുബൈന മെര്‍ചന്‍ കുറിച്ചത്. എന്തായാലും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത വീഡിയോ രണ്ടുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News