ക്ഷേത്രങ്ങളില്‍ പോകാറില്ല, ദൈവാനുഗ്രഹവും വേണ്ട; ബഹുമാനിക്കേണ്ടത് മാതാപിതാക്കളെയും ഗുരുക്കന്മാരെയും, വൈറലായി 13കാരന്റെ വീഡിയോ

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പഴയ ഒരു വീഡിയോ വൈറലായിരുന്നു. ഒരു പതിമൂന്നുകാരന്റെ വീഡിയോ. നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും വൈറലാക്കിയ വീഡിയോ എന്നു വേണമെങ്കില്‍ പറയാം. ഇപ്പോഴും ആ വീഡിയോ ട്രെന്റിംഗ് പട്ടികയില്‍ തന്നെ തുടരുകയാണ്.

ALSO READ: ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമത്; ചരിത്രനേട്ടം കുറിക്കാൻ രോഹന്‍ ബൊപ്പണ്ണ

ക്ഷേത്രങ്ങളെക്കാള്‍ പ്രധാനം സ്‌കൂളുകളാണെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ എപ്പോഴാണ് ആദ്യമായി പുറത്തുവന്നതെന്ന് വ്യക്തമല്ല. ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്ന് വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ മാതാപിതാക്കളെയും ഗുരുക്കന്മാരെയുമാണ് ബഹുമാനിക്കേണ്ടതെന്നാണ് ഈ കുട്ടി മറുപടി നല്‍കുന്നത്. തങ്ങള്‍ക്ക് ദൈവാനുഗ്രഹം വേണ്ടെന്നും ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഈ കുട്ടി പറയുന്നുണ്ട്.

ALSO READ: പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിച്ച് പ്രണവ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

താന്‍ സ്മാര്‍ട്ടായിരിക്കുന്നത് സ്‌കൂളില്‍ പോകുന്നതു കൊണ്ടാണെന്നും കുട്ടി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുന്നുണ്ട്. മാത്രമല്ല താന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലെന്നും ആ സമയങ്ങള്‍ പാഴാക്കുന്നതിലും സ്‌കൂളില്‍ പോയി പുതുതായി എന്തെങ്കിലും മനസിലാക്കുന്നതാണ് നല്ലതെന്നും കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News