ഹസ്‌കീസിന്റെ ബെല്‍റ്റ് തിരികെ യജമാനനെ ഏല്‍പ്പിക്കുന്ന ബോര്‍ഡര്‍ കോളീസ്; വീഡിയോ വൈറല്‍

മനുഷ്യനും നായയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണ്. പലപ്പോഴും നായയെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കാണുന്നത്. അനുസരണയും യജമാന സ്‌നേഹവും ഉള്ളതുകൊണ്ട് തന്നെ നായയെ വളര്‍ത്തുന്നത് ഒരുപാട് സന്തോഷം തരുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഒരോ ഇനം നായ്ക്കളും വ്യത്യസ്തമായ രീതിയിലാണ് പെരുമാറുന്നത്. ഈ സ്വഭാവരീതി പ്രകടമാകുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

Also read:കഴുത്തില്‍ പെരുമ്പാമ്പ്, മടിയില്‍ മുതല, പിന്നില്‍ കടുവ; അമ്പരന്ന് സോഷ്യല്‍ മീഡിയ

വ്യത്യസ്ത ഇനത്തിലുള്ള രണ്ട് നായ്ക്കളാണ് വിഡിയോയില്‍ ഉള്ളത് . ഒന്ന് ബോര്‍ഡര്‍ കോളീസും മറ്റൊന്ന് ഹസ്‌കീസും. കഴുത്തില്‍ ബെല്‍റ്റ് കെട്ടിയ രണ്ട് നായ്ക്കളെയും യജമാനന്‍ വിടുമ്പോള്‍ ബോര്‍ഡര്‍ കോളീസ് തിരിഞ്ഞ് വന്ന് തന്റെ ബെല്‍റ്റ് യജമാനനെ ഏല്‍പ്പിക്കുന്നു. വീണ്ടും നടന്ന് പോയി ഹസ്‌കീസിനെ തിരികെ വിളിച്ച് അവന്റെ ബെല്‍റ്റും കൂടി എല്‍പ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ രസകരമായ വീഡിയോ ഇതിനോടകം 20 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News