ബ്രഡ് പ്രേമികളാരും ഇത് കാണരുത്, അറപ്പുളവാക്കും വിധം മേക്കിങ് വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വളരെ വൃത്തിഹീനമായ രീതിയില്‍ ബ്രഡ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ ബ്രഡ് ഉണ്ടാക്കുന്നത് വളരെ വൃത്തിഹീനമായാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read : മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

കാണുമ്പോള്‍ത്തന്നെ അറപ്പുളവാക്കുന്ന രീതിയിലാണ് ഫാക്ടറിയില്‍ ബ്രഡ് നിര്‍മിക്കുന്നത്. ഒട്ടുംതന്നെ വൃത്തിയില്ലാത്ത സ്ഥലത്ത് മാവ് കുഴയ്ക്കുന്നത് ഉണ്ടാക്കിയ ബ്രഡ് വെറും നിലത്ത് വയ്ക്കുന്നതുമൊക്കെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ കാണാന്‍ കഴിയും.

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഇതിനെതിരെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് വൃത്തിയില്ലാതെയാണ് ബ്രഡ് നിര്‍മിക്കുന്നതെന്നും ഇങ്ങനെ ഉണ്ടാക്കിയ ബ്രഡ് കഴിച്ചയാള്‍ പിന്നെ ജീവനോടെ ഉണ്ടാകുമോ എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News