ആറ് രാജ്യങ്ങൾ താണ്ടുന്ന എംപുരാൻ: ലൊക്കേഷൻ ഹണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക്

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എംപുരാൻ. ചലച്ചിത്ര താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഓരോ വാർത്തയും പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന റീൽ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.പൃഥ്വിയും സംഘവും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിംഗിനായി വിദേശ രാജ്യങ്ങളിൽ യാത്രകളിലാണ്. എംപുരാൻ്റെ ലൊക്കേഷൻ ഹണ്ട് വിശേഷങ്ങളാണ് ആൻ്റണി റീൽ വിഡിയോയിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം 6 രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്. ഇതിൻ്റെ വിശേഷങ്ങളാണ് നിർമ്മാതാവ് കൂടിയായ ആൻ്റണി പെരുമ്പാവൂർ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News