ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കടുവക്കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന രസകരമായ വീഡിയോയാണ്. ആഹാരം കഴിക്കുന്നതിനിടെ കടുവക്കുഞ്ഞ് വാശി പിടിക്കുന്നതും കുരുത്തക്കേടുകള്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. കെന്‍സോ ദി ടൈഗര്‍ എന്ന പേരില്‍ സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് പോലുമുള്ള കടുവ കുഞ്ഞാണ് വീഡിയോയിലെ താരം. സമൂഹ മാധ്യമ ഉപയോക്താക്കളാണ്. 34 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
Also Read : ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്
ഇന്തോനേഷ്യയിലെ ഇര്‍വാന്‍ ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്‍ത്തു കടുവയാണ് കെന്‍സോ എന്ന കടുവ കുഞ്ഞ്. കെന്‍സോ തന്റെ മുന്‍ കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. ഇര്‍വാന്‍ അല്പം ഭക്ഷണം എടുത്ത് കെന്‍സോയും വായില്‍ വച്ച് കൊടുക്കുന്നും അവന് അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here