മാരകമായി ‘സോംബി ഡ്രഗ്’ ഉപയോഗം; അമേരിക്കയിലെ വീഡിയോ വൈറൽ

വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. നിരവധി കുട്ടികളും മുതിർന്നവരും ആണ് മയക്കുമരുന്ന് അടിമകളായി തീർന്നിരിക്കുന്നത്. മയക്കുമരുന്നിനെ സമൂഹത്തിൽനിന്ന് തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങൾ. ഇവിടെ ഒരു തെരുവിൽ നിരവധി യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് ഉപയോഗിച്ച് സ്വയംബോധം നഷ്ടപ്പെട്ട് സോമ്പികൾക്ക് സമാനമായ രീതിയിൽ പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. യുഎസിലെ ഫിലാഡൽഫിയയിലെ തെരുവുകളിൽ ആണ് ‘സോംബി ഡ്രഗ്’ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുകയും നിരവധിയാളുകൾ അതിന് അടിമപ്പെട്ടു പോവുകയും ചെയ്തിരിക്കുന്നത്. വളർന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News