മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നാം അനുദിനം കാണുന്നത്.ആളുകള്‍ എപ്പോഴും അവയെ വിമര്‍ശിക്കുകയോ പിന്തുണക്കുകയോ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്.

വീഡിയോയില്‍ കാണുന്നത് ഒരു പെണ്‍കുട്ടിയെയാണ്. അവളുടെ മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി എടുക്കുകയാണ് അവള്‍. എന്നാല്‍, സെല്‍ഫി എടുത്തതല്ല വിമര്‍ശിക്കപ്പെട്ടത്. ഫില്‍ട്ടര്‍ ഇട്ടാണ് പെണ്‍കുട്ടി അച്ഛന്റെ ചിത്രത്തിനൊപ്പം ലൈവ് സെല്‍ഫി എടുക്കുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ പെണ്‍കുട്ടി മൊബൈലുമായി അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്നത് കാണാം. പിന്നീട്, അവള്‍ സെല്‍ഫി എടുക്കുകയാണ്. അതില്‍, ഫില്‍ട്ടറും ഓണ്‍ ചെയ്തിട്ടുണ്ട്.

ALSO READപ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സെല്‍ഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി നിര്‍ദ്ദേശം ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അപമാനം; ഡോ ശിവദാസന്‍ എം പി

പിന്നീട്, വീഡിയോയില്‍ വിവിധ ഫില്‍ട്ടറുകള്‍ വര്‍ക്ക് ചെയ്യുന്നതും കാണാം. . അച്ഛന്റെ ചിത്രം മാലയൊക്കെ ഇട്ടാണ് വച്ചിരിക്കുന്നത്. ബാബ എന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതോടൊപ്പം വീഡിയോയെ വിമര്‍ശിച്ചും പിന്തുണച്ചും ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ALSO READപ്രണവിനെ ഇപ്പോൾ കണ്ടാൽ പഴയ വിന്റേജ് ലാലേട്ടനെ പോലെയുണ്ട്; വൈറലായി നിവിൻ പോളിക്കൊപ്പമുള്ള ചിത്രം

മിക്കവരും പെണ്‍കുട്ടിയെ വിമര്‍ശിച്ചു കൊണ്ടാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഈ ജനറേഷനെന്താണ് ഇങ്ങനെ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍, അതേസമയം തന്നെ പെണ്‍കുട്ടിയെ പിന്തുണച്ചവരും കുറവല്ല. ആ കുട്ടിക്ക് തന്റെ അച്ഛനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ മിസ് ചെയ്യുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അവള്‍ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ചിലരുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News