ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു യുവാവ് ട്രെയിനില്‍ ഓടിക്കയറുന്ന ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോയാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയില്‍ കയറാനുള്ള ശ്രമത്തിനിടെ ആദ്യം താഴെ വീണെങ്കിലും വീണ്ടും യുവാവ് ട്രെയിനില്‍ ഓടിക്കയറുന്നത് കാണാം.
താഴെ വീണിട്ടും വീണ്ടും അവിടെ നിന്നും എഴുന്നേറ്റ് ട്രെയിനിന് പിന്നാലെ ഓടി അതേ ബോഗിയില്‍ തന്നെ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവ് വീഴുമ്പോള്‍ ട്രെയില്‍ നിന്നും ആരോ ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതും കാണാം.
Also Read : മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാകില്ല: ചത്തീസ്ഗഢ് ഹൈക്കോടതി
ട്രെയിന്‍ മുന്നോട്ട് നീങ്ങുന്നതിനിടെ യുവാവ് എഴുന്നേല്‍ക്കുകയും ട്രെയിനിന് പിന്നാലെ ഓടുകയും ചെയ്യുന്നു. ട്രെയില്‍ സ്റ്റേഷന്‍ വിടുന്നതിന് തൊട്ട് മുമ്പ് ഇയാള്‍ അതേ ബോഗിയിലേക്ക് ചാടിക്കയറുന്നതും വീഡിയോയില്‍ കാണാം.
ബംഗ്ലാദേശിലെ കുംല്ലാ എന്ന റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി. മുഹമ്മദ് ഷമീം എന്നയാളാണ് വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റിടുന്നത്. നെനച്ച ബോഗി കിട്ടിയില്ലേല്‍ കിട്ടിയ ബോഗിയില്‍ കേറടാ എന്ന് മലയാളത്തിലും ആരോ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here