പൊലീസുകാരെന്നു കേൾക്കുമ്പോൾ പേടിക്കുന്ന ഒരു കാലം കുട്ടികൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പിഞ്ചുകുഞ്ഞ് കേരളാ പൊലീസുമായി സൗഹൃദത്തിലാകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. വലിയ പ്രശംസയാണ് കേരള പൊലീസ് പങ്കിട്ട ഈ വീഡിയോക്ക് ലഭിച്ചത്.
also read; പൂട്ട് പൊളിച്ച് കള്ളന്‍ അകത്തുകയറി; പാലക്കാട് വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം
കാഞ്ഞങ്ങാട് മൊബൈൽ ടീമിന്റെ ഡ്യൂട്ടിക്കിടെയാണ് ഒരു പിഞ്ചു ബാലൻ പൊലീസ് ജീപ്പിനടുത്തേയ്ക്കു വന്നത് . പതുക്കെ അവരുടെ അരികിലേക്ക് എത്തുന്ന അവനോട് പൊലീസ് സംസാരിക്കുന്നതും തങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന വയർലെസ് സെറ്റ് കൊടുക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ പിന്നീട് പൊലീസ് ജീപ്പിൽ കയറണമെന്ന കുഞ്ഞിന്റെ ആവശ്യമനുസരിച്ച് പുറകിലെ സീറ്റിൽ ഇരുന്ന ഒരു ഉദ്യോഗസ്ഥൻ അവനെ എടുത്തുയർത്തി മടിയിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം .
View this post on Instagram
also read; കുട്ടികൾക്ക് സ്കൂൾ വൃത്തിയാക്കൽ ജോലി ;ബാഗിൽ തലവെച്ച് സുഖമായി ഉറങ്ങി അധ്യാപകൻ;വീഡിയോ വൈറൽ
”ഡ്യൂട്ടിക്കിടെ പൊലീസ് വാഹനത്തെയും ഉദ്യോഗസ്ഥരെയും കണ്ട് കൗതുകത്തോടെ അടുത്തു വന്ന കുട്ടി” എന്നാണ് കേരള പൊലീസ് ഷെയർ ചെയ്ത വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്. സൈബറിടങ്ങളിൽ ഹിറ്റായതോടെ പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുള്ള മെസ്സേജുകളും, കൂടാതെ ചുവന്ന ഹൃദയം കൊണ്ടും കമന്റുകളും നിറച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here