മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ നമ്മള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ കൈയടിയിലൂടെ വസ്തുക്കളെ ചലിപ്പിക്കുകയോ നിശ്ചലമാക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത് അത്തരത്തിലുള്ള ഒരു വീഡിയോയാണ്.കുറച്ച് ആളുകള്‍ ഒരു ചെടിക്ക് ചുറ്റും നിന്ന് കയ്യടിച്ചുകൊണ്ട് പൂക്കള്‍ വിരിയിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.വീഡിയോ വൈറലായതോടെ കൈയടിക്കുമ്പോള്‍ എങ്ങനെയാണ് പൂവ് വിരിയുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആളുകള്‍.
എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കൈയടിക്കുന്നത് കൊണ്ടല്ല് പൂക്കള്‍ വിരിഞ്ഞത്. വൈകുന്നേരങ്ങളില്‍ പൂക്കുന്ന കോമണ്‍ ഈവനിംഗ് പ്രിംറോസ് എന്ന് അറിയപ്പെടുന്ന ഒരു പൂവാണ് ഇത്. ഇത് എപ്പോഴാണ് വിരിയുന്നത് എന്ന് കൈയടിക്കുന്നവര്‍ക്ക് അറിയാമായിരുന്നു അങ്ങനെ പൂവ് വിരിയുന്ന സമയം നോക്കി കൈകൊട്ടിക്കൊണ്ട് പൂവിരിക്കുന്നതായി വീഡിയോ ചെയ്യുകയായിരുന്നു.
Oenothera Biennis എന്നാണ് ഈ പൂവിന്റെ ശാസ്ത്രീയ നാമം. കിഴക്ക്, മധ്യ വടക്കേ അമേരിക്ക, ന്യൂഫൗണ്ട്ലാന്‍ഡ്, ആല്‍ബര്‍ട്ട, തെക്കുകിഴക്ക് ഫ്ളോറിഡ, തെക്ക് പടിഞ്ഞാറന്‍ ടെക്സ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒനഗ്രേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണിത്. ഒരു വര്‍ഷം കൊണ്ട് 1.6 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് സാധാരണയായി രണ്ട് വര്‍ഷത്തെ ആയുസ്സാണ് ഉണ്ടാകുക.
ഈ വീഡിയോ കണ്ട പലരും യഥാര്‍ത്ഥത്തില്‍ കയ്യടിച്ചപ്പോഴാണ് പൂവിരിഞ്ഞതെന്നാണ് വിശ്വസിച്ചത് . വീഡിയോയ്ക്ക് നിരവധി കമന്റും ലൈക്കും ലഭിച്ചു.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here