കള്ളനെ വെളിച്ചത്താക്കി പൂച്ച! വീട്ടിൽ കള്ളൻ കയറിയത് സംവിധായക അറിഞ്ഞത് ഇങ്ങനെ…

viral Video

നാം ഒന്ന് വിസിലടിച്ചാൽ ഓടിയെത്തുന്ന വളർത്തു മൃഗങ്ങളെ കണ്ടിട്ടില്ലേ? എപ്പോഴും കൂടെ തൊട്ടുരുമ്മി നടക്കുന്ന പൂച്ചകളും നായകളുമൊക്കെ ആപത്ഘട്ടങ്ങളിൽ സ്വന്തം യജമാനനെ രക്ഷിക്കുന്ന സംഭവങ്ങൾ ഒക്കെ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാത്രി വീട്ടിലെത്തിയ കള്ളനെ കയ്യോടെ പിടിച്ച പൂച്ചയുടെ വിശേഷമാണത്. കള്ളൻ കുടുങ്ങിയതോ? പ്രശസ്ത സിനിമാ സംവിധായകയായ സ്വപ്ന ജോഷിയുടെ വീട്ടിൽ നിന്നും.

ALSO READ: വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി: ‘ആറാട്ടണ്ണൻ’, അലിൻ ജോസ് പെരേര അടക്കമുള്ളവർക്കെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.  മുംബൈ അന്ധേരിയിലെ ലോഖൺഡ്‌വാല കോംപ്ലക്സിൽ 6ാം നിലയിലെ അപ്പാർട്മെന്റിൽ ആണ് സ്വപ്ന ജോഷിയും കുടുംബവും താമസിക്കുന്നത്. പുലർച്ചെ മൂന്ന് മണി കഴിഞ്ഞാണ് ഇവിടെ കള്ളൻ കയറിയത്. ഇത് തിരിച്ചറിഞ്ഞ പൂച്ച നിർത്താതെ കരഞ്ഞതോടെ സ്വപ്നയുടെ മകളും മരുമകനും ഓടിയെത്തി. ഇതോടെ കള്ളൻ പിടികൊടുക്കാതെ ഓടി രക്ഷപെടുകയായിരുന്നു.

വീട്ടിൽ നിന്ന് 6,000 രൂപ മോഷ്ടിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്. തുടർന്ന് സ്വപ്നയുടെ കുടുംബം  പൊലീസിൽ പരാതി നൽകി. ഫ്ളാറ്റിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൂച്ചയുടെ ദൃശ്യങ്ങൾ കണ്ടത്ത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News