വാ പോകാം, ഓട്ടോയില്‍ കയറി മൂര്‍ഖന്‍; വൈറലായി വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ ആളുകള്‍ വളരെ ഭയത്തോടും കൗതുകത്തോടും നോക്കി കാണാറുണ്ട്. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന മൂര്‍ഖന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Also Read: മദ്യപാനികള്‍ സൂക്ഷിക്കുക, ഇനി ‘വെള്ളമടിച്ച്’ ഛര്‍ദിച്ചാല്‍ ബില്ലിന്റെ കൂടെ പിഴ ഈടാക്കും

അഭി കുശ്വാഹ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മുംബൈ ബദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഓട്ടോയുടെ മുകളിലേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് ഡ്രൈവര്‍മാര്‍ അമ്പരന്നുപോയി.യാത്ര പോകാന്‍ മൂര്‍ഖന്‍ പാമ്പ് ഓട്ടോയില്‍ കയറിയതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

Also Read: ആലപ്പുഴയില്‍ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News