ഫ്രൂട്ടിക്കു പകരം ഐഫോണ്‍, ഇതാണ് യഥാര്‍ത്ഥ ‘ബാര്‍ട്ടര്‍’ സമ്പ്രദായമെന്ന് കമന്റ്; വീഡിയോ വൈറല്‍

കുരങ്ങന്മാരെ പലരും ഭയപ്പെടുന്നതിന് കാരണം കയ്യിലിരിക്കുന്ന സാധനങ്ങള്‍ നമ്മള്‍ പോലും അറിയാതെ അടിച്ചോണ്ട് പൊകാനുള്ള പ്രത്യേക കഴിവ് അവര്‍ക്കുണ്ട്. ഇത്തരത്തില്‍ സാധനങ്ങള്‍ എടുത്തോണ്ട് പോയാല്‍ കുരങ്ങന്‍ സാധനം ഉപേക്ഷിക്കുന്നതു വരെ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഐഫോണുമായി കടന്ന കുരങ്ങനില്‍ നിന്നും ഫോണ്‍ തിരിച്ചു കിട്ടാന്‍ പ്രയോഗിച്ച ബുദ്ധിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മഥുരയിലെ വൃന്ദാവനം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാളുടെ ഐഫോണ്‍ കൈക്കലാക്കി മതിലിന് മുകളില്‍ കയറിയിരുന്ന കുരങ്ങില്‍ നിന്ന് ഫ്രൂട്ടി എറിഞ്ഞു കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫ്രൂട്ടി കിട്ടിയ ഉടനെ തന്നെ ഐഫോണ്‍ കുരങ്ങന്‍ മടക്കി എറിഞ്ഞു. താഴെ ഉണ്ടായിരുന്ന ഒരാള്‍ ഫോണ്‍ സുരക്ഷിതമായി പിടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

Also Read: ‘വണ്‍ ടൈം’ ഫീച്ചറുമായി ഗൂഗിൾ ക്രോം

‘വൃന്ദാവനത്തിലെ കുരങ്ങ്, ഒരു ഫ്രൂട്ടിക്ക് വേണ്ടി ഐഫോണ്‍ വിറ്റു’ എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വിഡിയോ ദശലക്ഷകണക്കിന് ആളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥ ബാര്‍ട്ടര്‍ സംവിധാനം- എന്നായിരുന്നു ഒരാളുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News