‘കുഞ്ഞനാനയുടെ മരണം ഉൾക്കൊള്ളാതെ ഒരു അമ്മയാന’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മൃഗങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഇപ്പോഴും നമ്മൾ സംസാരിക്കാറുണ്ട്. ആന, പട്ടി, പൂച്ച മുതലായ ജീവികൾ സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യമനസ്സിൽ മുൻപന്തിയിലാണ്. ഇവർക്ക് മനുഷ്യരോടുള്ള സ്നേഹം മാത്രമല്ല, തമ്മിൽ തമ്മിലുള്ള സ്നേഹത്തിന്റെ കാഴ്ചകളും നമ്മിൽ കൗതുകമുണർത്താറുണ്ട്. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുമെന്നതുപോലെ തന്നെ മനുഷ്യരുടെ ഇമോഷൻസുമായും വളരെ വേഗത്തിൽ നമ്മുക്ക് താരതമ്യപ്പെടുത്താൻ കഴിയും.

ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയുണര്‍ത്താന്‍ ശ്രമിയ്ക്കുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്‌ ഓഫീസര്‍ പര്‍വ്വീണ്‍ കസ്വാനാണ് എക്‌സിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. വളരെ വേഗത്തിലാണ് ഈ ആനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് എഡിഎഫ്ഒ ആയ ജയന്ത മൊണ്ടാലാണ്. ആനക്കുട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മയാനയെയും വീഡിയോയില്‍ കാണാം. ചത്ത ആനക്കുട്ടിയുടെ ജഡം തിരിച്ചും മറിച്ചുമിടുന്നതും, തട്ടിനോക്കുന്നതുമൊക്കെയാണ് വീഡിയോയില്‍ കാണുന്നത്. ചത്ത ആനക്കുട്ടിയെ ഉപേക്ഷിക്കാന്‍ മടിച്ച് ദിവസങ്ങളോളം അമ്മയാന ജഡത്തിന് അരികെ കിടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

“കുഞ്ഞിന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ അമ്മയാനയ്ക്ക് പറ്റുന്നില്ല. അവര്‍ നമ്മളെപ്പോലെ മനുഷത്വമുള്ളവരാണ്” എന്നിങ്ങനെയുള്ള കുറിപ്പോടുകൂടിയാണ് പര്‍വ്വീണ്‍ കസ്വാൻ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News