ബംഗാളി പലഹാരമായ രസഗുള മധുര പ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഏറെ സ്വീകാര്യമായ ഈ മധുരപലഹാരം നമ്മുടെ നാട്ടിലും മിക്കവർക്കും ഇഷ്ടമാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഒരാൾ പങ്കുവെച്ച ഇതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബംഗ്ലാദേശിലുള്ള ഒരു തെരുവിലെ മധുരപലഹാരക്കടയിൽ രസഗുള വിൽക്കുന്നത് ആണ് വീഡിയോയിൽ. വിൽക്കുന്നയാൾ പഞ്ചസാര സിറപ്പിൽ ഇട്ടിരിക്കുന്ന രസഗുള എടുത്ത് അധികമായുള്ള സിറപ്പ് ഊറ്റി ആണ് ആവശ്യക്കാർക്ക് നൽകുന്നത് . എന്നാൽ കാണികളുടെ ശ്രദ്ധ പോകുന്നത് ഇതിനു ചുറ്റും പറക്കുന്ന തേനീച്ച കൂട്ടത്തിന്റെയാണ്.
ഇതോടെ ഭക്ഷണം നൽകുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. “തേനീച്ചകൾ അധിക രുചി നൽകുന്നുണ്ടോ?” എന്നും “തേനീച്ചകൾ ജീവനക്കാരാണോ അതോ ഉപഭോക്താക്കളാണോ ?” എന്നൊക്കെയാണ് വരുന്ന കമന്റുകൾ.
എന്നാൽ തേനീച്ചകൾ ഏറ്റവും ശുദ്ധമായ പ്രാണികളാണ്, അവ ശുദ്ധമായ ഭക്ഷണ പദാർത്ഥങ്ങളിലേക്ക് മാത്രം ആകർഷിക്കപ്പെടുന്നു എന്നാണ് ഒരു ഭക്ഷണപ്രിയൻ ഇതിനെ കുറിച്ച് വ്യക്തമാക്കിയത്. ഭക്ഷണത്തിൽ തേനീച്ച ഇരിക്കുകയാണെങ്കിൽ, ഭക്ഷണം പുതിയതാണെന്നാണ് അർത്ഥമെന്നും . , ഇവ തേനീച്ചകളാണ്! ഈച്ചയല്ല!” എന്നും ചൂണ്ടിക്കാട്ടി.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here