കാനഡയടക്കം പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും യുവജനതയുടെയും ഒഴുക്കാണ്. മൈഗ്രേഷന്‍ ലക്ഷ്യമിട്ട് എല്ലാം വിറ്റുപെറുക്കിയും ലോണെടുത്തുമാണ് പലരും പോകുന്നത്. മൈഗ്രേഷന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് കാനഡ.
Also Read: അബുദാബിയില്‍ നഴ്സുമാര്‍ക്ക് വന്‍ അവസരം; റിക്രൂട്ട്മെന്റുമായി നോര്‍ക്ക
കാനഡയില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഭരിക്കുന്നത്. സിവി അടക്കമുള്ള രേഖകള്‍ കൈയില്‍ പിടിച്ച് വെയ്റ്റര്‍ ജോലി അഭിമുഖത്തിനായി വരി നില്‍ക്കുന്നവരുടെ വീഡിയോയാണ് വൈറലായത്. ബ്രാംപ്റ്റണ്‍ തന്തൂരി ഫ്ലേം റസ്റ്റോറന്റിന് മുന്നിലാണ് ഇത്തരമൊരു ക്യൂ രൂപപ്പെട്ടത്.
വെയ്റ്റര്‍, സെര്‍വര്‍ ജോലികളുടെ അഭിമുഖത്തിനായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് എത്തിയത്. ഇവരില്‍ ഇന്ത്യക്കാരല്ലാത്തവരുമുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ ലഭ്യമായ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചക്ക് ഈ വീഡിയോ വഴിവെച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here