കണ്ണൂര്‍ വളപട്ടണത്ത് നടന്ന വ്യത്യസ്തമായ കല്യാണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ
വൈറൽ. ബ്രാഹ്‌മണ ആചാരത്തോടെ താലിചാര്‍ത്തലും അത് കഴിഞ്ഞ് വധൂവരന്മാരെ അനുഗ്രഹിച്ച് ഉള്ള മാപ്പിളപ്പാട്ടുമായിരുന്നു കല്യാണത്തെ വേറിട്ടതാക്കിയത്.
ALSO READ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; കാപ്പാടിന് വീണ്ടും ബ്ലൂഫ്‌ളാഗ് അംഗീകാരം
വീടിന് വടക്കുവശത്തെ ക്ഷേത്രത്തിലെ കുലദേവതയെ വണങ്ങി ബ്രാഹ്‌മണ ആചാരത്തോടെ താലിചാര്‍ത്തുകയും പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡംഗങ്ങളുടെയും നേതൃത്വത്തില്‍ വധൂവരന്മാരെ അനുഗ്രഹിച്ച് മാപ്പിളപ്പാട്ട് നടക്കുകയൂം ചെയ്തു.സോഷ്യൽമീഡിയയിൽ ‘മതസൗഹാര്‍ദത്തിന് മാതൃക’ എന്ന കുറിപ്പോടെയാണ് സോഫ്റ്റ്‌വെയർ എന്‍ജിനീയറുടെയും ബാങ്ക് ഉദ്യോഗസ്ഥന്റെയും കല്യാണാഘോഷത്തിന്റെ വീഡിയോ പ്രചരിച്ചത്.
വളപട്ടണം ഗ്രാമപ്പഞ്ചായത്തംഗവും മുന്‍ പ്രസിഡന്റുമായ വടക്കെ ഇല്ലം കൂടോത്ത് ലളിതാദേവിയുടെ മകന്‍ വി.കെ.മനോജിന്റെ മകള്‍ അഞ്ജനയും കോഴിക്കോട് മാങ്കാവ് സ്വദേശി തയ്യില്‍ ഇല്ലത്ത് ഹരിനാഥുമാണ് വിവാഹിതരായത്. പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ് വധൂവരന്മാരെ ഇരുത്തി മാപ്പിളപ്പാട്ട് പാടിയത്. നാട്ടുകാരും ബന്ധുക്കളും പാട്ടിനൊപ്പം ചുവടുവെച്ചപ്പോൾ കല്യാണം കളറായി.
ALSO READ: പായസ കൊതിയന്മാർക്ക് വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു കിടിലൻ പായസം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here