അതിമനോഹരം; പുതിയ ഹോളിഡേ ഹോം പരിചയപ്പെടുത്തി വിരാട് കോഹ്‌ലി

മുംബൈ അലിബാഗിൽ പുതിയ ഹോളിഡേ ഹോം സ്വന്തമാക്കി താരദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ബിസി ലൈഫിൽ നിന്നൊക്കെ മാറി ശാന്തവും മനോഹരവുമായ ഒരു അന്തരീക്ഷം ആസ്വദിക്കുന്നതിനായി ഈ ഹോളിഡേ ഹോം ഏറെ സഹായകമാണ്.

ALSO READ: റിലീസിന് മുൻപേ കോടികൾ കൊയ്ത് മഹേഷ് ബാബു ചിത്രം; കാത്തിരുന്ന് ടോളിവുഡ്

വിരാട് തങ്ങളുടെ അലിബാഗിലെ പുതിയ വീട് പരിചയപ്പെടുത്തിയിരിക്കുകാണ് ഇപ്പോൾ. “ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് ഞാൻ ശരിക്കും വിലമതിക്കുന്ന ഒന്നാണ്. സത്യം പറഞ്ഞാൽ, കുട്ടിക്കാലത്ത് അത് ഞാൻ വേണ്ടത്ര ചെയ്തില്ല, ” എന്നാണ് ഹോളിഡേ ഹോം പരിചയപ്പെടുത്തി വിരാട് പറഞ്ഞത്.

10,000 ചതുരശ്ര അടി പ്ലോട്ടിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കാലിഫോർണിയൻ- കൊങ്കൺ ശൈലി എന്നിവ സംയോജിപ്പിച്ച ഈ വീട്ടിൽ നാലു ബെഡ് റൂമുകളാണ് ഉള്ളത്. പ്രകൃതിദത്തമായ കല്ലുകൾ, വിദേശ ഇറ്റാലിയൻ മാർബിളുകൾ, ടർക്കിഷ് ചുണ്ണാമ്പുകല്ലുകൾ തുടങ്ങിയവയുടെ ഉപയോഗമാണ് ഈ വീടിന്റെ പ്രധാന സവിശേഷത.” എന്ന് ആർക്കിടെക്ചറൽ ഡൈജസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News