ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് വിജയത്തിന് പിറകേ ടി20ല്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ കപ്പില്‍ മുത്തമിടീച്ചാണ് കോഹ്ലിയുടെ മടക്കം.

ALSO READ: പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞു: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിക്ക് തടവ് ശിക്ഷ

7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News