വിരാട് കൊഹ്ലി- അനുഷ്‌ക ദമ്പതികള്‍ക്ക്‌ രണ്ടാമത് കുഞ്ഞ് പിറന്നു

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കക്കും രണ്ടാമത് കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും  ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നത്. അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറത്തു വിട്ടത്‌.

‘സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും ഞങ്ങളുടെ ആണ്‍കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഫെബ്രുവരി 15ന് വാമികക്ക് ഒരു അനിയന്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’-‍വിരാട് കൊഹ്ലി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News