വിരാടും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും പിന്മാറിയ വിരാട് കോഹ്ലിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്. വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും പിന്മാറിയതായി ബിസിസിഐ അറിയിച്ചിരുന്നു.

ALSO READ:  ഞാൻ ടൈൽസ് ഇട്ട അതേ ഹോട്ടലിൽ ഏഴു വർഷങ്ങൾക്ക് ശേഷം അതിഥിയായി ഞാൻ എത്തി, നമ്മൾ തന്നെയാണ് നമ്മളുടെ സ്റ്റാർ ടീമേ: ബിനീഷ് ബാസ്റ്റിൻ

വിരാട് കോഹ്ലി സുഖമായി ഇരിക്കുകയാണെന്നും അദ്ദേഹം തന്റെ കുടുബത്തോടപ്പമാണ് ഇപ്പോഴുള്ളതെന്നും ആരാധകരോടും ഫോളോവേഴ്‌സിനോടും പങ്കുവച്ച എബിഡി, കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ALSO READ: വിവാഹ തട്ടിപ്പുവീരനായ അച്ഛൻ, കൂലിപ്പണിയെടുത്ത് അമ്മയും അമ്മൂമ്മയും വളർത്തി; അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫൂലൻ ദേവിയായേനെ: ശ്രീലക്ഷ്മി അറയ്ക്കല്‍

വലിയ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന കോഹ്ലിയുടെ തീരുമാനത്തെ പ്രശംസിച്ച എബിഡി, തന്റെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയം പ്രിയപ്പെട്ടവരാടൊപ്പം ചിലവഴിക്കുന്നതിലും ഇടവേളകള്‍ എടുക്കുന്നതിലും അനാവശ്യമായി പഴിചാരരുതെന്നും  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News