മകൾക്കൊപ്പം യുകെയിൽ അവധിയാഘോഷിച്ച് വിരാടും അനുഷ്‌കയും

വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഇപ്പോൾ യുകെയിൽ അവധി ആഘോഷത്തിലാണ്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടുകയും ചെയ്‌ത പ്രിയ ക്രിക്കറ്റ് താരമാണ് കോഹ്‌ലി. കോഹ്‌ലിയും അനുഷ്‌കയും മകൾ വാമികയ്‌ക്കൊപ്പം ലണ്ടനിലെ വിന്റർ വണ്ടർലാൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരുന്നു.

ALSO READ: ‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ’; ഭര്‍ത്താവിന് നന്ദി പറഞ്ഞ് നയന്‍താര

ക്രിക്കറ്റ് ലോകകപ്പ് 2023 അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കാനിരിക്കെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ബ്രിഗേഡ് ഓസ്‌ട്രേലിയയ്‌ക്കെതിരായ T20I മത്സര പരമ്പരയിൽ യൂണിറ്റിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ദക്ഷിണാഫ്രിക്കയിലെ ഓൾ ഫോർമാറ്റ് പര്യടനം വിദൂരമല്ലാത്ത സാഹചര്യത്തിൽ, വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലുള്ള സീനിയർമാരുടെ ലഭ്യതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.ഡിസംബർ 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ, ഏകദിന പരമ്പരകളിൽ നിന്ന് കോഹ്‌ലി പിന്മാറി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ള അരങ്ങേറ്റം മിന്നിച്ച് മിന്നുമണി

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന വിഡിയോകളും പരസ്യങ്ങളും ചിത്രങ്ങളും ആരാധകർ എന്നും ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News