ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കൊഹ്‌ലി

ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കൊഹ്‌ലി. ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ നിന്ന് 55 റണ്‍സാണ് വിരാട് നേടിയത്.

233 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് വിരാട് 7000 റണ്‍സ് നേടിയത്. സീസണില്‍ ഇതുവരെ പത്തു മത്സരങ്ങളില്‍ നിന്ന് വിരാട് 419 റണ്‍സ് സ്വന്തമാക്കി. ഇതില്‍ ആറ് അര്‍ദ്ധ സെഞ്ചുറികളുമുണ്ട്. ഇത്തവണത്തെ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി നേടിയ താരവും വിരാട് കൊഹ്‌ലിയാണ്.

213 മത്സരങ്ങളില്‍ നിന്ന് 6536 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് കൊഹ്‌ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. 172 മത്സരങ്ങളില്‍ നിന്ന് 6189 റണ്‍സ് നേടിയ വാര്‍ണര്‍ മൂന്നാമതും 237 മത്സരങ്ങളില്‍ നിന്ന് 6063 റണ്‍സ് നേടിയ രോഹിത് ശര്‍മ നാലാമതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News