വിരാട് കൊഹ്ലി: ക്രിക്കറ്റിന്‍റെ മാത്രമല്ല റെക്കോര്‍ഡുകളുടെയും രാജാവ്

ഓരോ മത്സരങ്ങള്‍ ക‍ഴിയുമ്പോ‍ഴും പുത്തന്‍ റെക്കോര്‍ഡുകള്‍ കുറിച്ച് ക്രിക്കറ്റിന്‍റെ രാജാവ് ‘കിങ് കൊഹ്ലി’ മുന്നേറുകയാണ്. ബംഗ്ലാദേശിനെതിരെ ക‍ഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നസും അഹമ്മദിനെ സിക്‌സര്‍ പറത്തി തന്‍റെ അക്കൗണ്ടിലെ 78ാമത്തെ സെഞ്ച്വറിയും അദ്ദേഹം കുറിച്ചു. ഏകദിന സെഞ്ച്വറി നേട്ടത്തില്‍ സച്ചിന്‍ തെന്‍റുല്‍ക്കറിന്‍റെ തൊട്ടരികിലെത്തിയിരിക്കുകയാണ് കിങ് കൊഹ്ലി.

48 ഏകദിന സെഞ്ച്വറികള്‍ നേടിയ താരം സച്ചിനേക്കാള്‍ ഒരു സെഞ്ച്വറിക്ക് മാത്രം പിന്നിലാണ്. 452 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറി നേടിയതെങ്കില്‍ 273 ഏകദിന ഇന്നിങ്സുകളില്‍ നിന്നാണ് കൊഹ്ലി 48ല്‍ എത്തിയത്.

ALSO READ: ഭീകരതയെ നേരിട്ട രാഷ്ട്രീയവീര്യത്തിന്റെ പേര് കൂടിയാണ് വി എസ്; ആശംസയുമായി എ എ റഹീം എം പി

രാജ്യാന്തര റണ്‍ നേട്ടത്തില്‍ 26000 കടന്ന കൊഹ്ലി ,ഈ നേട്ടം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന താരമായി മാറി 567 ഇന്നിങ്സുകളില്‍ നിന്നാണ് കൊഹ്ലിയുടെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിലെ റണ്‍ നേട്ടത്തില്‍ കൊഹ്ലി ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കൊഹ്ലിക്ക് മുന്നില്‍  സെഞ്ച്വറി നേട്ടത്തില്‍ ഇനി സച്ചിന്‍ മാത്രം.

ALSO READ: യുഡിഎഫ് അട്ടിമറിച്ച ‘സ്വതന്ത്ര്യ സോഫ്റ്റ്‌വെയര്‍’; പോരാട്ടത്തിലൂടെ വി എസ് നടപ്പാക്കിയ ഇടതുനയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News