കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ അര്‍ദ്ധ സെഞ്ച്വറി പാഴായെങ്കിലും മത്സരത്തില്‍ വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. ട്വന്റി20യില്‍ ഒരു വേദിയില്‍ മൂവായിരമോ അതിലധികമോ റണ്‍സ് നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് കോഹ്ലി. 92 ഇന്നിംഗ്‌സുകളില്‍ നിന്നായി 3015 റണ്‍സാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാത്രമായി താരം നേടിയത്.
കോഹ്ലിക്ക് പിന്നില്‍ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍മാരായ മുഷ്ഫിഖുര്‍ റഹീമും മുഹമ്മദുല്ലയുമാണുള്ളത്. മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ 121 ഇന്നിംഗ്‌സുകളില്‍ നിന്നായി റഹീം 2989 റണ്‍സും മുഹമ്മദുല്ല 130 ഇന്നിങ്‌സുകളില്‍നിന്നായി 2813 റണ്‍സും നേടിയിട്ടുണ്ട്.
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 21 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. 37 പന്തില്‍ 54 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. ഈ സീസണില്‍ താരത്തിത്തെ അഞ്ചാം അര്‍ദ്ധ സെഞ്ച്വറിയായിരുന്നു. നിലവില്‍ എട്ടു മത്സരങ്ങളില്‍നിന്ന് നാലു വീതം ജയവും തോല്‍വിയുമായി ബാംഗ്ലൂര്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here