പാട്ടു കേട്ടാല്‍ ഡാന്‍സ് നിര്‍ബന്ധാ…; വൈറലായി കൊഹ്ലിയുടെ വീഡിയോ

ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്ന വിരാട് കൊഹ്ലിയുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോളിതാ മറ്റൊരു ഡാന്‍സ് വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഐപിഎല്‍ മത്സരത്തിനിടെ തമിഴ്ഗാനത്തിനു ഗ്രൗണ്ടില്‍ നൃത്തം ചെയ്ത വിരാട് കൊഹ്ലിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

Also Read: ലൈസൻസ്, ആർ സി ബുക്ക് വിതരണം; പ്രിൻ്റിംഗ് വേഗത്തിൽ നടക്കുന്നുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ

തമിഴിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ അപ്പടി പോട്, പോട് പാട്ടിനു കോഹ്ലി നൃത്തം ചവിട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി.

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റു മുട്ടിയത്. ആര്‍സിബിയെ പരാജയപ്പെടുത്തി ചെന്നൈയാണ് വിജയികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News