വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷ

വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തിനിടെ മോശമായി പെരുമാറിയതിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് പിഴ ശിക്ഷ നല്‍കിയിരിക്കുന്നത്. മാച്ച് ഫീസിന്റെ പത്ത് ശതമാനം കോഹ്ലി പിഴയടക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടം താരം ലംഘിച്ചതായി അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം പിഴ ശിക്ഷ വിധിക്കാനുള്ള എന്ത് മോശം പെരുമാറ്റമാണ് കോഹ്ലിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നമില്ല. കോഹ്ലി ലെവല്‍ വണ്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നു അച്ചടക്ക സമിതി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News