സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു; ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്ലി

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോഴാണ് ഈ റെക്കോര്‍ഡ് നേട്ടം കോഹ്ലി സ്വന്തമാക്കിയത്.

ALSO READ:വെടിക്കെട്ടിന് തുടക്കമിട്ട് റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത്

ഈ നേട്ടത്തിൽ മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ മൂന്നാമതായി. 2007ല്‍ ലോകകപ്പിലായിരുന്നു ഹെയ്ഡന്‍ ഈ റണ്‍സ് നേടിയത്. 2003 ലോകകപ്പിലായിരുന്നു സച്ചിൻ ടെന്‍ഡുല്‍ക്കർ ഈ നേട്ടം സ്വന്തമാക്കിയത്.രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്. 2019ലെ ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് ഈ സ്ഥാനം നേടിയത്. അതേ ലോകകപ്പില്‍ തന്നെ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ് ഈ പദവിയിൽ അഞ്ചാമത്.

ALSO READ:ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു; സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

കൂടാതെ ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും വിരാട് കോഹ്ലിയാണ്. 2016 ലോകകപ്പില്‍ 319 റണ്‍സാണ് കോഹ്ലി നേടിയത്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോഹ്ലിക്കാണ്. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News