ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കൊഹ്ലി 

ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിരാട് കൊഹ്‌ലി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം ഗാസയ്ക്ക് അനുകൂലമായ നിലപാടെടുത്തത്. ‘ഇന്‍ സോളിഡാരിറ്റി വിത്ത് ഗാസ’ എന്നാണ് അദ്ദേഹം തന്‍റെ സ്റ്റോറിയില്‍ കുറിച്ചിരുന്നത്.  സ്റ്റോറിയുടെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിഷയത്തില്‍ വിരാട് കൊഹ്‌ലിയുടെ സ്വീകരിച്ച നിലപാടിന് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്.

ALSO READ: ഒരു വിസ, ആറ് രാജ്യങ്ങള്‍: ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം

ശക്തരായ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. അമേരിക്കയോടൊപ്പം ചേര്‍ന്ന് പലസ്തീനെതിരായ നിലപാടാണ് മോദി സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേ‍ഴ്സ് ഉള്ളവരിലൊരാളായ വിരാട് കൊഹ്ലി പലസ്തീന് വേണ്ടി രംഗത്തെത്തുന്നത്.

ALSO READ:ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

അതേസമയം, ഏകദിനത്തില്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകാണ് കൊഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഏകദിനത്തിലെ 49ാം സെഞ്ച്വറി അദ്ദേഹം നേടി. സച്ചിനും ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് നേടിയത്. ഇന്‍റനാഷണല്‍ കരിയറില്‍ സെഞ്ച്വറികളില്‍ സച്ചിനൊപ്പമെത്താന്‍ ഇനിയും 22 സെഞ്ച്വറികള്‍ വിരാട് താണ്ടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News