വിരാട് കോഹ്ലി ‘ഇന്ത്യ വിടുന്നു’; അനുഷ്‌കയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഈ രാജ്യത്തേക്ക്?

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് സെറ്റില്‍ഡ് ആകാന്‍ തീരുമാനിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുടുംബത്തിനൊപ്പം ഭൂരിഭാഗം സമയവും അദ്ദേഹം യുകെയില്‍ തന്നെയാണ് ചെലവഴിക്കുന്നത്.

ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്റെ തീരുമാനമെന്ന് അദ്ദേഹത്തിനെ കുട്ടിക്കാലത്ത് പരിശീലിപ്പിച്ച കോച്ച് രാജ്കുമാര്‍ ശര്‍മ പറയുന്നു.

ALSO READ: ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

അനുഷ്‌ക രണ്ടാമത് ഗര്‍ഭിണിയായതിന് പിന്നാലെ യുകെയിലാണ് ഇരുവരും. ലണ്ടനില്‍ ഇവര്‍ സ്ഥിരതാമസമാക്കുമോ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചില ചര്‍ച്ചകളും നടന്നിരുന്നു. ലണ്ടനില്‍ സ്വന്തമായി അനുഷ്‌കയ്ക്കും വിരാടിനും പ്രോപ്പര്‍ട്ടികളുണ്ട്. അതിനാല്‍ തന്നെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം അവിടെതന്നെയാണ് ഇരുവരും.

ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ വിരാടിന് മക്കളും ഭാര്യയുമായി ലണ്ടിനിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്നും എത്രപ്പെട്ടെന്ന് ഇന്ത്യ വിടുമെന്നും ശര്‍മ പറയുന്നു. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും മാറി കുടുംബത്തിനൊപ്പമാണ് സമയം താരമിപ്പോള്‍ സമയം ചെലവഴിക്കുന്നത്.

ALSO READ: വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

ടി 20യില്‍ നിന്നും ഈ വര്‍ഷം പിന്‍വാങ്ങിയ താരം, ടെസ്റ്റിലും ഏകദിനത്തിലും ഇനി എത്ര മത്സരങ്ങളില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News