‘ദി റിയല്‍ ബോസ്’ വൈറലായി വിരാട് കൊഹ്ലിയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ വീരാട് കൊഹ്ലിയും ഗൗതം ഗംഭീറും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിന് പിന്നാലെ ശ്രദ്ധേയമായൊരു ഇന്റസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്ലി.

വിന്‍ഡീസിന്റെും ഇതിഹാസ താരവമായ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ പഴയ അഭിമുഖ വീഡിയോയാണ് കോഹ്ലി പങ്കിട്ടത്. ഈ വീഡിയോക്ക് താരം നല്‍കിയ ക്യാപ്ഷനും കൗതുകം ജനിപ്പിക്കുന്നതാണ്. ‘ദി റിയല്‍ ബോസ്’ എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

തനിക്ക് ടി20 കളിക്കാന്‍ അഗ്രഹമുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ റിച്ചാര്‍ഡ്സ് പറയുന്നു. ‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം അന്ന് ഐപിഎല്ലോ, സിപിഎല്ലോ (കരീബിയന്‍ പ്രീമിയര്‍ ലീഗ്) ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും കളിക്കുമായിരുന്നു’- റിച്ചാര്‍ഡ്സ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News