മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി വിരാട്; ഇപ്പോള്‍ കളിക്കുന്നവരില്‍ ഈ റെക്കോര്‍ഡുള്ള ഏക താരം

virat-kohli

റെക്കോര്‍ഡുകളുടെ രാജകുമാരന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം ഫോറുകളെന്ന റെക്കോര്‍ഡാണ്, ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റില്‍ വിരാട് നേടിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേരത്തേ ഈ റെക്കോര്‍ഡിന്  ഉടമയായിരുന്നു.

Also Read- നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കാണ്‍പൂര്‍ ടെസ്റ്റിലെ അഞ്ചാം ദിനമായിരുന്നു കോലിയുടെ റെക്കോര്‍ഡ് പ്രവേശനം. മൊത്തം 1001 ഫോറുകള്‍ അദ്ദേഹം നേടി. ലോകത്ത് ഈ റെക്കോര്‍ഡുള്ള സജീവ ക്രിക്കറ്റര്‍ കൂടിയാണ് കോലി.

സച്ചിന് പുറമെ കുമാര്‍ സങ്കക്കാരെ, റിക്കി പോണ്ടിങ്ങ് അടക്കമുള്ളവരും ഈ റെക്കോര്‍ഡ് ഭേദിച്ചവരാണ്. ഏകദിനത്തില്‍ നേരത്തേതന്നെ കോലി ആയിരം ഫോറുകള്‍ നേടിയിരുന്നു. 1302 ഫോറുകളാണ് ഏകദിനത്തില്‍ അദ്ദേഹത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News