എല്ലാമെല്ലാമായ എന്റെ പ്രണയിനിക്ക്…അനുഷ്‌കക്ക് പിറന്നാള്‍ ആശംസകളുമായി കൊഹ്ലി

നിരവധി ആരാധകരുള്ള താര ജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. ഇവര്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ വിരാട് കൊഹ്ലി ആശംസകള്‍ നേര്‍ന്ന് ഇന്‍സ്ടാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അനുഷ്‌കയുടെ മുപ്പത്തിയഞ്ചാം പിറന്നാളാണ് ഇത്. ഏഴോളം ചിത്രങ്ങളാണ് വിരാട് കൊഹ്ലി ഇന്‍സ്ടാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട, എല്ലാമെല്ലാമായ പ്രണയിനിക്ക് ജന്‍മദിനാശംസകള്‍ എന്നാണ് കോഹ്ലി ചിത്രങ്ങള്‍ക്ക് ക്യാപ്ക്ഷന്‍ നല്‍കിയിരിക്കുന്നത്. പോസ്റ്റിന് താഴെ ഹൃദയത്തിന്റെയും കുടുംബത്തിന്റെയും ഇമോജികളുമായി അനുഷ്‌കയും ചിത്രത്തോട് പ്രതികരിച്ചു.

2017ലാണ് വിരാടും അനുഷ്‌കയും വിവാഹിതരാകുന്നത്. 2021 ലാണ് ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News