സച്ചിനൊപ്പം വീണ്ടും കോഹ്ലി; മറ്റൊരു റെക്കോര്‍ഡ് കൂടി പങ്കിട്ട് താരങ്ങള്‍

kohli-sachin

ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ വിരാട് കോഹ്ലി തന്റെ കരിയറിലെ മറ്റൊരു റെക്കോർഡ് കൂടി നേടി. ഓസ്ട്രേലിയയ്ക്കെതിരെ നൂറോ അതിലധികമോ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ കളിക്കാരനായി കോഹ്ലി മാറി. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം എലൈറ്റ് പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.

24 വര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ ഓസ്ട്രേലിയക്കെതിരെ 110 മത്സരങ്ങളാണ് കളിച്ചത്. ഓസ്ട്രേലിയയ്‌ക്കെതിരെ കോഹ്ലി 28 ടെസ്റ്റുകളും 49 ഏകദിനങ്ങളും 23 ടി20കളും കളിച്ചിട്ടുണ്ട്. 117 ഇന്നിംഗ്സുകളില്‍ നിന്ന് 50.24 ശരാശരിയില്‍ 17 സെഞ്ചുറികളും 27 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 5326 റണ്‍സ് നേടി.

Read Also: ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ആദ്യ ദിനം കളിച്ചത് മഴ; എറിയാനായത് 13.2 ഓവര്‍ മാത്രം

ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരുടെ പട്ടിക:

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)- 110

വിരാട് കോലി (ഇന്ത്യ)- 100*

ഡെസ്മണ്ട് ഹെയ്ന്‍സ് (വെസ്റ്റ് ഇന്‍ഡീസ്)- 97

എംഎസ് ധോണി (ഇന്ത്യ)- 91

സര്‍ വിവ് റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്)- 88

പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കോഹ്ലി തന്റെ 81-ാം അന്താരാഷ്ട്ര സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 30-ാം സെഞ്ചുറി ആയിരുന്നു അത്. എന്നാൽ, പരമ്പരയിലെ മറ്റ് മൂന്ന് ഇന്നിംഗ്സുകളില്‍ 7, 5, 11 സ്‌കോറുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News