ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി വിരാട് കൊഹ്ലി ഇറങ്ങണമെന്നു മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ സൗരവ് ഗാംഗുലി. ‘വിരാട് അസാമാന്യ ഫോമില്‍ ബാറ്റ് ചെയ്യുന്നു. ഇന്നലെ പഞ്ചാബിനെതിരെ അദ്ദേഹം അതിവേഗം 90 അടിച്ച രീതി നോക്കു. ഇന്ത്യന്‍ ടീം ലോകകപ്പില്‍ അദ്ദേഹത്തെ ഓപ്പണറാക്കണം. കഴിഞ്ഞ കുറച്ച് ഐപിഎല്‍ ഇന്നിങ്സുകള്‍ മികച്ചതാണ്’- ഗാംഗുലി വ്യക്തമാക്കി.
നിലവില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണര്‍ കൊഹ്ലിയാണ് അപാര ഫോമിലാണ് മുന്‍ ക്യാപ്റ്റന്‍ ബാറ്റ് വീശുന്നത്. 12 മത്സരങ്ങളില്‍ നിന്നു 634 റണ്‍സാണ് കൊഹ്ലി ഇതുവരെ അടിച്ചത്. 1 സെഞ്ച്വറിയും ഇതിലുണ്ട്. 70.44 ആണ് ആവറേജ്. 153.51 ആണ് സ്ട്രൈക്ക് റേറ്റ്.
മികച്ച സ്‌ക്വാഡാണ് ഇന്ത്യയുടേതെന്നും മുന്‍ ക്യാപ്റ്റന്‍ നിരീക്ഷിച്ചു. ടീം സന്തുലിതമാണ്. സാധ്യമായ ഏറ്റവും മികച്ച താരങ്ങളാണ് ടീമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Also Read: നരേന്ദ്രമോദി വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ സഖ്യം
ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ പറഞ്ഞ അഭിപ്രായവും ഗാംഗുലി എടുത്തു പറഞ്ഞു. ക്രീസില്‍ ഏറെ നേരം നിന്നു ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള സമയമൊന്നും ടി20യില്‍ കിട്ടില്ല. പവര്‍ ഹിറ്റാണ് ടി20യുടെ മുഖമുദ്ര തന്നെ. ക്രീസില്‍ എത്തിയതു മുതല്‍ ആക്രമിച്ചു കളിക്കുക ഇതായിരിക്കണം തന്ത്രം എന്നാണ് സഞ്ജു പറഞ്ഞത്. ആ അഭിപ്രായം 100 ശതമാനവും ശരിയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here