ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിൽ എത്തിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍. ഞായറാഴ്ച വൈകിട്ടോടെയാണ് കോഹ് ലി ഓസ്‌ട്രേലിയയിലെത്തിയത്. നവംബര്‍ 22 മുതല്‍ 26 വരെ ഒപ്റ്റസിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.
പരമ്പരയ്ക്ക് പത്ത് ദിവസം മുന്നെയാണ് കോഹ്‌ലി ഓസ്‌ട്രേലിയയിൽ എത്തിയത്. കോഹ് ലിയുടെ ഫുള്‍ പേജ് പോസ്റ്റര്‍ അടക്കം നല്‍കിയാണ് ചില പത്രങ്ങള്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയത്.ഇംഗ്ലീഷിനു പുറമെ ഹിന്ദി, പഞ്ചാബി ഭാഷകളിലെ തലക്കെട്ടുകളിലാണ് വാർത്തകൾ.
ദ അഡ്വര്‍ടൈസറിന്റെ തലക്കെട്ട് ‘യുഗോം ടി ലഡായി'(‘കാലങ്ങള്‍ നീണ്ട പോരാട്ടം’) എന്നാണ്. ഇന്ത്യന്‍ നിരയിലെ ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍ എന്നിവരും വാര്‍ത്തകളില്‍ ഉണ്ട്. പഞ്ചാബില്‍ ‘നവം രാജ'(പുതിയ രാജാവ്) എന്ന തലക്കെട്ടിൽ ജയ്‌സ്വാളിനെ കുറിച്ചും വാർത്തകളുണ്ട് .
ALSO READ: ബാഴ്‌സക്ക് ഇരട്ട പ്രഹരം; സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പുറത്ത്
അതേസമയം പുറത്തു നിന്ന് ആര്‍ക്കും ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകൾ കാണാന്‍ കഴിയില്ല. താരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ്. ത്രിദിന സന്നാഹ മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും താരങ്ങള്‍ക്ക് പരിക്ക് സംഭവിക്കാനിടയുള്ളതുകൊണ്ട് അത് റദ്ദാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here