ഏഷ്യയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി

ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോഹ്ലി. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം കോഹ്ലിയുടെ വരുമാനം 33.3 മില്യണ്‍ ഡോളറാണ്. കളിയില്‍ നിന്നുള്ള പ്രതിഫലത്തില്‍ 2.9 മില്യണ്‍ ഡോളറും പരസ്യങ്ങളില്‍ നിന്ന് 31 മില്യണ്‍ ഡോളറുമാണ് വിരാട് കോഹ്ലി വർഷത്തിൽ സമ്പാദിക്കുന്നത്.

ആയിരം കോടി രൂപക്ക് മുകളിലാണ് കോഹ്ലിയുടെ ഇതുവരെയുള്ള വരുമാനമെന്നാണ് കണക്ക്.ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കളിക്കാരനായ കോഹ്ലിക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. കൂടാതെ മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ കോഹ്ലിക്ക് 16 കോടിയോളം രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ബ്രാന്‍ഡ് പ്രമോഷന് എട്ട് കോടി രൂപയാണ് കോഹ്ലി ഈടാക്കുന്നത്.

also read: എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍ എത്തി

വരുമാനത്തില്‍ കോഹ്ലിക്ക് മുന്നിലുള്ളത് ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ്. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം ഒസാക്കയുടെ വരുമാനം 53.2 മില്യണ്‍ ഡോളറാണ്. കളിയില്‍ നിന്നുള്ള പ്രൈസ് മണിയായി 1.2 മില്യണ്‍ ഡോളറും പരസ്യങ്ങളില്‍ നിന്ന് 52 മില്യണ്‍ ഡോളറുമാണ് ഒസാക്കയുടെ വരുമാനം. നാലു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഒസാക്ക.

ALSO READ: ഹോളിവുഡിലെ എമ്മി അവാർഡ് മാറ്റിവെച്ചേക്കും; റിപ്പാേ൪ട്ട്

2022ല്‍ ലോകത്തിലെ ഏറ്റവും വരുമാനമുള്ള 100 കായികതാരങ്ങളില്‍ ഏഷ്യയില്‍ നിന്ന് കോഹ്ലിയും ഒസാക്കയും മാത്രമാണുള്ളത്. ലോക റാങ്കിംഗില്‍ ഒസാക്ക ഇരുപതാം സ്ഥാനത്തും കോഹ്ലി 61-ാം സ്ഥാനത്തും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News